എന്റെ ഗ്രാമം
കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിന്റെ തെക്ക് കിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലയോര മേഖല.അതെ മനോഹരമായ നാട്. എല്ലാ ജാതി മത വിഭാഗത്തിലുള്ളവരും ഒത്തൊരുമയോടെ ജീവിക്കുന്ന നാട്.നാടൻ ഗ്രാമങ്ങളും പച്ചപ്പും നിറഞ്ഞ ഈ മേഖല ഏകദേശം 60 ച.കി മി വിസ്തീർണത്തോടെ വ്യാപിച്ചു കിടക്കുന്നു.

ഞങ്ങളുടെ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ പെരിങ്ങമ്മല പഞ്ചായത്തിനോടും പാങ്ങോട് പഞ്ചായത്തിനോടും അതിർത്തി പങ്കിടുന്നു.ഇവിടുള്ളവരിൽ ഭൂരിഭാഗവും കർഷകരാണ്.

വിദ്യാഭ്യാസം

പഞ്ചായത്തിലെ മിക്ക എല്ലാ വാർഡുകളിലും പ്രാഥമിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആയ അങ്കണവാടികളും പ്രൈമറി സ്കൂളുകളും ഉൾപ്പെടുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ചിതറ ഗവ.ഹൈസ്കൂളും എസ് എൻ ഹൈസ്കൂളും ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു.

പ്രകൃതി ഭംഗിയാൽ വളരെ മനോഹരമായ ഈ പ്രദേശത്തിൽ കരിമ്പാറകളാൽ നിബിഡമായ ചക്കമല കുന്നും എണ്ണപന തോട്ടങ്ങളും ഉൾപ്പെടുന്നു.

ജില്ലയിലെ കിഴക്കൻ മേഖലയായ ഈ പ്രദേശം ചടയമംഗലം നിയമസഭാ മണ്ഡലത്തിലും കൊല്ലം ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

ഇപ്പോൾ നമ്മുടെ കുന്നുകളും മലകളും പാറ മാഫിയകൾ കയ്യടക്കിയിരിക്കുന്ന കാഴചയാണ്‌ നാം കാണുന്നത്. ഇതിനു വേണ്ടി നമ്മുടെ രാഷ്ട്രീയക്കാരും മൗനാനുവാദം നൽകുന്നതാണ് നാം കാണുന്നത്.